തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്റെ തോല്‍വിക്ക് പിന്നാലെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ രാജിവച്ചതിനെ തുടര്‍ന്ന് താത്കാലിക ചുമതല പാലക്കാട് എംപി വി കെ ശ്രീകണ്ഠന്‍ ഏറ്റെടുക്കാനിരിക്കേ, തൃശൂര്‍ ഡിസിസിക്ക് മുന്നില്‍ ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടു. ‘വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ ചതിയുടെ പത്മവ്യൂഹത്തില്‍ പെട്ട് പോരാട്ടഭൂമിയില്‍ പിടഞ് വീണ മുരളിയേട്ടാ മാപ്പ്… നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ നമ്മളുമില്ല..’ – തൃശൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്. രാവിലെ 11ന് ആണ് ശ്രീകണ്ഠന്റെ ചുമതലയേൽക്കൽ. ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ല കോൺഗ്രസ് ഭാരവാഹികൾ, സീനിയർ നേതാക്കന്മാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റുമാർ എന്നിവരുടെ യോഗം ശ്രീകണ്ഠന്റെ അദ്ധ്യക്ഷതയിൽ ഡിസിസി ഓഡിറ്റോറിയത്തിൽ ചേരും.

Leave a comment

Designed with WordPress

Design a site like this with WordPress.com
Get started