തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ തൃശൂർ ഡിസിസി ഓഫീസിന് മുൻപിൽ ഇന്നും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. അനിൽ അക്കര, എംപി വിൻസെന്റ്, ജോസ് വള്ളൂർ തുടങ്ങിയ ജില്ലാ നേതാക്കൾക്കെതിരെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.തൃശൂരിൽ ഡിസിസി ഓഫീസിനുമുമ്പിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും പോസ്റ്റർ. അനിൽ അക്കര, എംപി വിൻസൻറ് തുടങ്ങിയവർക്കെതിരെയാണ് പോസ്റ്റർ. അനിൽ അക്കര ബിജെപിയിൽ നിന്ന് പണം വാങ്ങിയെന്നാണ് പോസ്റ്ററിൽ ആരോപിക്കുന്നത്. കെ മുരളീധരന്റെ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും അനിൽ അക്കര മുക്കി. പണം വാങ്ങി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച എം പി വിൽസെന്റ് ഒറ്റുകാരൻ തുടങ്ങിയ വിമർശനങ്ങളും പോസ്റ്ററിൽ ഉണ്ട്. ഇവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ബ്രിഗേഡ് എന്ന പേരിലാണ് പോസ്റ്ററുകൾ. തുടർച്ചയായ മൂന്നാം ദിവസമാണ് തൃശൂർ ഡിസിസിക്ക് മുന്നിൽ പോസ്റ്റർ പ്രതിഷേധം. ടി.എൻ പ്രതാപനും തൃശൂർ ഡിസിസി പ്രസിഡന്റിനുമെതിരെ പോസ്റ്ററുകളും വിവിധയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.കെ മുരളീധരനെ കുരുതി കൊടുത്തവര്‍ രാജിവെയ്ക്കുക എന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തൃശൂര്‍ ഡിസിസി ഓഫീസിന് മുമ്പില്‍ ഒറ്റയാള്‍ പ്രതിഷേധം നടത്തിയിരുന്നു. നാട്ടിക സ്വദേശിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഇസ്മായില്‍ അറയ്ക്കലാണ് പ്രതിഷേധിച്ചത്. പ്ലക്കാര്‍ഡുമായായിരുന്നു പ്രതിഷേധം. കെ മുരളീധരന്റെ പരാജയത്തിന് പിന്നാലെ തൃശൂരിൽ ടി എൻ പ്രതാപനും ഡി സി സി പ്രസിഡന്റിനുമെതിരെയും പോസ്റ്റർ പ്രചരിച്ചിരുന്നു. പ്രതാപന് ഇനി വാർഡിൽ പോലും സീറ്റില്ല, ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂർ രാജി വെക്കണമെന്നായിരുന്നു പോസ്റ്ററിൽ എഴുതിയിരുന്നത്.

Leave a comment

Designed with WordPress

Design a site like this with WordPress.com
Get started