തൃശൂരിൽ യുവാവിന്റെ ഉമിനീർ ഗ്രന്ഥിയിൽ നിന്നും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് നാല് സെന്റീമീറ്റർ നീളമുള്ള കല്ല്. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ ഇ.എൻ.ടി സർജൻ ഡോ.അസീനയുടെ നേതൃത്വത്തിലായിരുന്നു  ശസ്ത്രക്രിയ.
വായിൽ വേദനയും പഴുപ്പും അനുഭവപ്പെട്ടതിനെ തുടർന്നാണ് 46 കാരൻ  താലൂക്കാശുപത്രിയിൽ ചികിത്സ തേടിയത്.തുടർന്ന് നടത്തിയ പരിശോധനയിൽ ഉമിനീർ ഗ്രന്ഥിയിൽ കല്ല് കണ്ടെത്തുകയായിരുന്നു.ഇതോടെയാണ് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്.
ഒന്നര മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കല്ല് പുറത്തെടുത്തത്. നാല് സെൻ്റീമീറ്റർ നീളവും, രണ്ട് സെൻ്റീമീറ്റർ വീതിയുമുള്ള കല്ല് ആണ്  നീക്കം ചെയ്തത്.
ഡോക്ടർമാരായ കെ.ജെ ജീന, ദിവ്യ ഗോപിനാഥൻ, അനസ്തേഷ്യ
ഡോക്ടർമാരായ വി.എ ശ്യാംകുമാർ,
ഡോ .റഷീദ്,
സീനിയർ നഴ്സിംഗ് ഓഫീസർ വി. ദീപ, .നഴ്സിംഗ് ഓഫീസർ സോണിയ മേരി, എം.എ അഞ്ജുമോൾ, പ്രീത ജോൺ
എന്നിവരും ശസ്ത്രക്രിയ നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നു.

Leave a comment

Designed with WordPress

Design a site like this with WordPress.com
Get started