കെ. മുരളീധരൻ നേരിട്ട കനത്ത തോൽവിയിലുണ്ടായ പൊട്ടിത്തെറി ജില്ലയിലെ കോൺഗ്രസിൽ പുകയുന്നു. തൃശൂർ ഡി.സി.സി ഓഫീസിനും പ്രസ് ക്ലബ്ബിനും മുമ്പിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ജില്ലയിലെ കോൺഗ്രസ് നേതാക്കളുടെ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തിയാണ് പുതിയ പോസ്റ്റർ. നേതാക്കൾ ഇടപെട്ട് പോസ്റ്റർ നീക്കം ചെയ്തു.ഇന്നലെ ഡി.സി.സി. അധ്യക്ഷൻ ജോസ് വള്ളൂരിനെ രാജി ആവശ്യപ്പെട്ട് തൃശൂർ നഗരത്തിൽ യൂത്ത് കോൺഗ്രസിന്‍റെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

Leave a comment

Designed with WordPress

Design a site like this with WordPress.com
Get started