കാനഡയിൽ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശിനി ഡോണയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നലെ രാത്രി വിമാനമാർഗ്ഗം  എത്തിച്ച മൃതദേഹം  ഇന്ന് രാവിലെ എട്ടുമണിയോടെ ചാലക്കുടി പാലസ് റോഡിലെ വീട്ടിൽ പൊതു ദർശനത്തിന് വെക്കും. തുടർന്ന് സംസ്കാര ശുശ്രൂഷകൾക്ക് ശേഷം
11 മണിക്ക് സെൻ്റ്മേരിസ് ഫോറോന പള്ളി  സെമിത്തേരിയിൽ  സംസ്കരിക്കും. പ്രതിയെന്ന്  സംശയിക്കുന്ന ഭർത്താവ്
ലാൽ കെ പൗലോസ് ഇപ്പോഴും ഒളുവിലാണ്. ലാലിനായി കേരള പോലീസും കാനഡ പോലീസും അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.ലാൽ ഡൽഹിയിലേക്ക് കടന്നതായി വിവരം ലഭിച്ചിരുന്നെങ്കിലും പിന്നീട് കണ്ടെത്താനായിട്ടില്ല.

Leave a comment

Designed with WordPress

Design a site like this with WordPress.com
Get started