പട്ടിക്കാട് ചാണോത്ത് കോണ്‍ക്രീറ്റ് കട്ട  ഇറക്കാനെത്തിയ മിനി ടിപ്പർ കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ  ചുമട്ടുതൊഴിലാളി മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ചുമട്ടുതൊഴിലാളി അലന്റ് ലാസര്‍ ആണ് മരിച്ചത്. ടിപ്പറിലെ കട്ടയുടെ മുകളില്‍ ഇരുന്നിരുന്ന മൂന്ന് ചുമട്ടുതൊഴിലാളികള്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. എടപ്പലം സ്വദേശി രതീഷ് മോഹന്‍, ചാണോത്ത് സ്വദേശി വര്‍ഗീസ്, എന്നിവരാണ് പരിക്കേറ്റ മറ്റു രണ്ടു പേര്‍. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലും ദയ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ചാണോത്ത് ഓഷോ ഫാമിന് സമീപത്തെ വലതുകര കനാല്‍പ്പുറം റോഡിലൂടെ വരികയായിരുന്ന ടിപ്പര്‍ ഇളകി കിടന്നിരുന്ന മണ്ണില്‍ തെന്നിനീങ്ങി കനാലിലേക്ക് മറിയുകയായിരുന്നു. രതീഷും വര്‍ഗീസും സി.ഐ.ടി.യു. യൂണിയനിലെയും അലന്റ് ഐ.എന്‍.ടി.യു.സി. യൂണിയനിലെയും അംഗമാണ്. വാരിയെല്ല് പൊട്ടി മാരകമായ പരുക്ക് പറ്റിയ അലന്റ് ലാസറിനെ തൃശൂരിലെ ദയ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വിദഗ്ധ ചികിത്സ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ രാത്രി ഒമ്പതോടുകൂടി മരണപ്പെടുകയായിരുന്നു. പട്ടിക്കാട് അറങ്ങാശേരി ലാസറിന്റെ മകനാണ് അലന്റ്.

Leave a comment

Designed with WordPress

Design a site like this with WordPress.com
Get started