ഇന്നലെ പെയ്ത കനത്ത മഴയിൽ അപ്രതീക്ഷിതമായി വെള്ളക്കെട്ട് ഉണ്ടായ വിഷയത്തിൽ കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ചു വരുത്തി വിശദീകരണം തേടുമെന്ന് ജില്ലാ കളക്ടര്‍ കൃഷ്ണ തേജ. ഓട വൃത്തിയാക്കുന്നതിന് തെരഞ്ഞെടുപ്പ്  തടസ്സമായിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് കോർപ്പറേഷൻ സെക്രട്ടറിയോട് വിശദീകരണം തേടും. തൃശൂർ ജില്ലയിൽ ഏഴ് വീടുകൾ ഭാഗീകമായി തകർന്നു. മഴ വെള്ളം ഒഴുകിപ്പോകാൻ ആവശ്യമെങ്കിൽ ഏനാമ്മാക്കൽ ബണ്ട് തുറക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. ഇന്നലെ തൃശൂര്‍ അശ്വിനി ആശുപത്രിയിലെ ഐസിയുവിലടക്കം വെള്ളം കയറാനുണ്ടായ സാഹചര്യം എന്താണെന്നാണ് കളക്ടര്‍ പരിശോധിക്കുന്നത്. അതേസമയം മുനയം ബണ്ട് തുറന്നിട്ടുണ്ട്. 

Leave a comment

Designed with WordPress

Design a site like this with WordPress.com
Get started