വിദേശത്ത് നിന്നും ഹവാല പണം കടത്തിയെന്നാരോപണത്തില്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹി ജാസ്മിൻ ഷായ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജി.എറണാകുളം ഓച്ചന്തുരുത്ത് സ്വദേശി എം.ആർ. അജയനാണ് ഹർജി നൽകിയിരിക്കുന്നത്. ഹർജിയിൽ ഹൈക്കോടതി ഇ.ഡിയുടെ നിലപാട് തേടി. കരുവന്നൂർ കേസിലെ എം.കെ കണ്ണനുമായി ജാസ്മിൻ ഷായ്ക്ക് അടുത്ത ബന്ധമുണ്ടെന്നും ആരോപണമുണ്ട്. മലപ്പുറം ജില്ലയിൽ 30 കോടി രൂപയുടെ വസ്തുവകകൾ ജാസ്മിൻ ഷാ വാങ്ങിക്കൂട്ടിയതായും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇക്കാര്യത്തിലടക്കം ഇ.ഡിഅന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.  യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ദേശീയാധ്യക്ഷനാണ് ജാസ്മിൻ ഷാ. 

Leave a comment

Designed with WordPress

Design a site like this with WordPress.com
Get started