എരുമപ്പെട്ടി കടങ്ങോട്  ചാരായ വേട്ട. 40 ലിറ്റർ ചാരായവും 300 ലിറ്റർ വാഷുമായി രണ്ടു പേരെ കുന്നംകുളം റേഞ്ച് എക്സൈസ് സംഘം പിടികൂടി. കടങ്ങോട് സ്വദേശികളായ  ഉദയകുമാർ,  അശോകൻ എന്നിവരാണ് പിടിയിലായത്. എക്സൈസ് സംഘം കടങ്ങോട് മേഖലയിൽ പരിശോധന നടത്തി വരുന്നതിനിടെയാണ് വാറ്റ് പിടികൂടിയത്. അഞ്ച് ലിറ്ററിന്റെ കന്നാസ് ബൈക്കിൽ കൊണ്ടുവരുന്നത് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ചാരായമാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത എക്സൈസ് സംഘം ചാരായം നിർമ്മിക്കുന്ന സ്ഥലത്തെത്തി പരിശോധന നടത്തി. ഇതോടെയാണ് മുപ്പത് ലിറ്ററോളം ചാരായവും 300 ലിറ്റർ വാഷും പിടികൂടിയത്. കടങ്ങോട് ആളൊഴിഞ്ഞ ക്വാറി പ്രദേശത്ത് വൻതോതിൽ ചാരായം വാറ്റി ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുകയാണ് പ്രതികളുടെ രീതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. രണ്ട് ബൈക്കുകൾ, ചാരായം വാറ്റാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, ഗ്യാസ് അടുപ്പ് തുടങ്ങിയ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. കുന്നംകുളം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഹരീഷും സംഘവും ആണ് പ്രതികളെ പിടികൂടിയത്.

Leave a comment

Designed with WordPress

Design a site like this with WordPress.com
Get started