ഹയർ സെക്കണ്ടറി അധ്യാപക സ്ഥലം മാറ്റത്തിൽ ട്രൈബ്യൂണൽ ഉത്തരവ് മറികടന്ന് സർക്കുലർ ഇറക്കിയതിൽ നിരുപാധിക ക്ഷമാപണവുമായി ഹയർസെക്കന്ററി ഡയറക്ടർ. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഹയർസെക്കണ്ടറി ഡയറ്കടർ സത്യവാങ്മൂലം നൽകി. സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയുള്ള ട്രൈബ്യൂണൽ ഉത്തരവ് മറികടക്കാൻ സർക്കാർ സർക്കുലർ ഇറക്കിയിരുന്നു. ഇത് കോടതിയലക്ഷ്യമാണെന്ന് ഡയറക്ടറെ വിളിച്ചു വരുത്തി ട്രിബ്യൂണൽ അറിയിച്ചതോടെ സർക്കുലർ സർക്കാർ പിൻവലിക്കുകയും ചെയ്തു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കാനാരിക്കെയാണ് ക്ഷമാപണം അറിയിച്ച് ഹയർസെക്കണ്ടറി ഡയറക്ടർ സത്യവാങ്മൂലം സമർപ്പിച്ചത്.   

Leave a comment

Designed with WordPress

Design a site like this with WordPress.com
Get started