അതിരപ്പിള്ളി വനത്തിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയ  കാട്ടാനയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.
വാച്ച് മരം കോളനിക്ക് സമീപം ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് പിടിയാനയെ  ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വനത്തിൽ കാണാതായ വാച്ചുമരം കോളനി  നിവാസി വയോധിക അമ്മിണിക്കായി വനം വകുപ്പ് നടത്തുന്ന തിരച്ചിലിനിടയാണ് ആനയുടെ ജഡം കണ്ടെത്തിയത്.വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിൽ ആനയുടെ മസ്തകത്തിൽ മുറിവ് കണ്ടെത്തിയിട്ടുണ്ട്. ആനകൾ തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ പറ്റിയ മുറിവാണെന്നാണ് നിഗമനം. ആനയുടെ മരണത്തിൽ അസ്വാഭാവികത ഒന്നും കണ്ടെത്താനായില്ലെങ്കിലും പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ കൃത്യമായ മരണകാരണം കണ്ടെത്താനാകുവെന്ന് വനംവകുപ്പ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം  ആനയുടെ ജഡം വനത്തിൽ സംസ്കരിക്കും.

Leave a comment

Designed with WordPress

Design a site like this with WordPress.com
Get started