ഹൈക്കോടതി ജസ്റ്റിസുമാര്‍ ശബരിമലയിൽ പരിശോധനക്ക് നേരിട്ടെത്തും. സന്നിധാനത്തെ ഗസ്റ്റ് ഹൗസ് നവീകരണത്തിന് അനുമതി തേടിയുള്ള ഹര്‍ജി പരിശോധിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കര്‍ മേനോൻ എന്നിവരാണ് സന്നിധാനത്ത് നേരിട്ടെത്തി സ്ഥിതി പരിശോധിക്കുക. ഈ മാസം എട്ടിനാണ് ജസ്റ്റിസുമാര്‍ സന്നിധാനത്ത് എത്തുക. സന്നിധാനത്തെ ഗസ്റ്റ് ഹൗസ് നവീകരിക്കാൻ അനുമതി തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. 1.75 കോടി രൂപ ചെലവിലാണ് ഗസ്റ്റ് ഹൗസ് നവീകരണത്തിന് ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നത്. ഇത് സംബന്ധിച്ച വിശദമായ പരിശോധനക്കായാണ് ജസ്റ്റിസുമാര്‍ എത്തുന്നത്.

Leave a comment

Designed with WordPress

Design a site like this with WordPress.com
Get started