ഏപ്രിൽ ആദ്യ വാരം കേരളത്തിൽ വിവിധ ജില്ലകളിൽ വേനൽ മഴ ലഭിച്ചേക്കുമെന്ന് കലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ആദ്യ ദിനങ്ങളിൽ തന്നെ 9 ജില്ലകളിൽ വരെ മഴ സാധ്യതയുണ്ട്. ഇന്ന് 4 ജില്ലകളിലാണ് മഴ സാധ്യതയെങ്കിൽ നാളെ 7 ജില്ലകളിലും മറ്റന്നാൾ 9 ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്. തലസ്ഥാനമടക്കമുള്ള 4 ജില്ലകളിലാണ് ഇന്ന് മഴ സാധ്യത. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം ഇടുക്കി ജില്ലകളിൽ ഇന്ന് മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളിലാണ് കാലാവസ്ഥ വകുപ്പിന്‍റെ മഴ പ്രവചനം.

Leave a comment

Designed with WordPress

Design a site like this with WordPress.com
Get started