പാലക്കാട് നെൻമാറ-വല്ലങ്ങി വേലകളിലെ വെടിക്കെട്ടിന് അനുമതി നൽകിയതായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. നെന്മാറയില്‍ ഏപ്രില്‍ ഒന്നിന് വൈകിട്ട് 7.30 നും ഏപ്രില്‍ രണ്ടിന് വൈകിട്ട് 4.50 നും 6.30 നും ഏഴിനും ഇടയിലുള്ള സമയത്തും ഏപ്രില്‍ മൂന്നിന് രാവിലെ ആറ് മുതല്‍ ഏഴ് വരെയും വല്ലങ്ങിയില്‍ ഏപ്രില്‍ രണ്ടിന് വൈകിട്ട് ആറ് മുതല്‍ 6.30 വരെയും ഏപ്രില്‍ മൂന്നിന് വൈകിട്ട് ആറ് മുതല്‍ 6.30 വരെയുമാണ് വെടിക്കെട്ടിന് അനുമതിയുള്ളത്. ഹൈക്കോടതിയുടെ  ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അപേക്ഷ പുനഃപരിശോധന നടത്തിയതില്‍ പോരായ്മകള്‍ അപേക്ഷകന്‍ പരിഹരിച്ചതായി ബോധ്യപ്പെട്ടത്തിനാലാണ് വെടിക്കെട്ട് അനുമതി നല്‍കിയത്.

Leave a comment

Designed with WordPress

Design a site like this with WordPress.com
Get started